
ശ്രീനാരായണ ഗുരുദേവൻ്റെ 175-ാം തിരുജയന്തിയുടെ ഭാഗമായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠം വർക്കലയുടെ നിർദ്ദേശപ്രകാരം ഒരാഴ്‌ച നീണ്ടുനിൽക്കുന്ന സേവന വാരാചരണം 2024 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ കാര്യപരിപാടികൾക്ക് ശേഷം ദിവ്യശ്രീ ബോധാനന്ദ സ്വാമി മെമ്മോറിയൽ എൽ.പി.സ്‌കൂൾ കൂർക്കഞ്ചേരിയിൽ ഗുരുധർമ്മ പ്രചാരണ സഭയുടെ ജില്ലാതല ഔപചാരികമായ ഉദ്ഘാടനം തൃശ്ശൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ് പൂവ്വത്തിങ്കൽ നിർവ്വഹിച്ചു. ചടങ്ങിൽ ശിവഗിരി മഠം സന്യാസി ശ്രേഷ്‌ടൻ ശ്രീമദ് ധർമ്മാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട് സ്‌കൂൾ എച്ച് എം ദുർഗാ , പ്രവാസി കോഡിനേഷൻ കമ്മിറ്റിക്ക് വേണ്ടി രാജു, ഗംഗ ചെത്തിക്കാട്ടിൽ, മാത്യസഭ ജില്ലാ സെക്രട്ടറി അജിത സന്തോഷി, ശോഭാ രാജു, വാസന്തി തിലകൻ, ശാന്ത ഗോപാലകൃഷ്ണൻ, രാമകൃഷ്‌ണൻ, ബീന കുമാരി, ജി.ഡി.പി.എസ്. ജില്ലാ ജോയിൻ സെക്രട്ടറി ബാബു പള്ളിയാമാക്കൽ, ട്രഷറർ ടി എസ് സദാനന്ദൻ, വൈസ് പ്രസിഡണ്ട് സുകുമാരൻ ടി.കെ., കെ.എം. നരേന്ദ്രൻ, പവത്രൻ നെല്ലായി, മഹേശ്വരക്ഷേത്രം ചേലക്കോട്ടുകര സെക്രട്ടറി സത്യൻ.ഒ.കെ, രജീഷ iദർശൻ, ഷൈജൻ ജില്ലാ സെക്രട്ടറി കെ.യു.വേണുഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ ബോധാനന്ദ സ്‌കൂളിൽ ശുചീകരണ പ്രവർത്തനം നടത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

