
സ്വാതന്ത്ര്യദിനാഘോഷം നടത്തി.
ഇന്ത്യയുടെ 78-ാംസ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പീച്ചി , വിലങ്ങന്നൂർ മേഖല കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിലങ്ങന്നൂർ സെൻററിൽ ദേശീയ പതാക ഉയർത്തുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.പ്രദേശത്തെ മുതിർന്ന വ്യക്തിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമായ കൊച്ചുമാത്തു താമര വെള്ളച്ചാൽ ദേശീയ പതാക ഉയർത്തി.മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ്ജ് പൊടിപ്പാറ സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കുന്നതിന് മുഴുവൻ ജനങ്ങളും ദൃഡപ്രതിജ്ഞ ചെയ്തു. വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന്റെ അദ്ധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടികൾക്ക് കോൺഗ്രസ് നേതാക്കളായ KC ചാക്കോ, ബാബു തോമസ് ‘ ശകുന്തള ഉണ്ണികൃഷ്ണൻ, ലിസി ജോൺസൺ, KM കുമാരൻ, ബാബു പതിപ്പറമ്പിൽ , ജിനീഷ് മാത്യു, കുരിയാക്കോസ് ഫിലിപ്പ്, ഷിബു പീറ്റർ, സജി ആൻഡ്രൂസ്, TC പൗലോസ് എന്നിവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

