
സ്വാതന്ത്ര്യ ദിനം ആചരിച്ചു
തെക്കുംപാടം എൻ. എസ്.എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്
ഏറ്റവും മുതിർന്ന കരയോഗ അംഗമായ ചക്കോത്ത് ബാലകൃഷ്ണൻ നായർ ദേശീയ പതാക ഉയർത്തി. കരയോഗം പ്രസിഡൻ്റ് എൻ എസ് പീതാംബരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി സ്വാഗതവും സി.രവീന്ദ്രൻ നന്ദിയും പറഞ്ഞു. പങ്കെടുത്ത എല്ലാവരും ദേശീയഗാനം ആലപിച്ച് പതാകക്ക് സല്യൂട്ട് നൽകി ആദരം അർപ്പിച്ചു.മധുര പലഹാരവും വിതരണം ചെയ്തു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
