
സ്വാതന്ത്ര്യത്തിന്റെ 78 വാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 15ന് കൂട്ടാല ഐപിസി ഹാളിൽ വച്ച് കൂട്ടാല 20 വാർഡ് പഞ്ചായത്ത് മെമ്പർ സി എസ് ശ്രീജുവിന്റെ നേതൃത്വത്തിൽ മെഡിക്കൽ ലാബ് ടെസ്റ്റിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. താലൂക്ക് വികസന സമിതി അംഗം കെ സി അഭിലാഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിൽ പൊതുജന ആരോഗ്യം ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ക്യാമ്പുകൾ നാടിന് സമ്മാനിക്കുന്ന പഞ്ചായത്ത് മെമ്പർ സി എസ് ശ്രീജുവിന്റെ പ്രവർത്തനം വളരെയധികം ശ്ലാഘനീയമാണെന്ന് കെ സി അഭിലാഷ് പറഞ്ഞു.
പട്ടിക്കാട് ഡി ഡി ആർ സി മെഡിക്കൽ ലാബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ തുടങ്ങി ലാബ് ടെസ്റ്റുകൾ പൂർണ്ണമായും സൗജന്യമായിരുന്നു. വാർഡ് വികസന സമിതി അംഗങ്ങളായ സി സി ജോസ്, ജോസ് മൈനാട്ടിൽ,ആശാവർക്കർ ഉഷ, നിഷാദ് കെ വി,കുഞ്ഞപ്പൻ തുടങ്ങിയവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
