
യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഇന്ത്യയുടെ 78-ാംമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. പള്ളിക്കണ്ടം രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തിൽ നടന്ന പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ലിജ ബിനു ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യദിന സന്ദേശം നൽകി. വയനാട്ടിലെ പ്രളയ ബാധിതർക്ക് ഭവന നിർമ്മാണത്തിന് വേണ്ടി, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുള്ള ന്യൂസ് പേപ്പർ ചലഞ്ചിനും മണ്ഡലത്തിൽ തുടക്കം കുറിച്ചു.

യൂത്ത് കോൺഗ്രസ് നേതാക്കളായ പ്രവീൺ രാജു, ജിസൻ സണ്ണി,ബ്ലെസ്സൻ വർഗീസ്,ശ്രീജു സി എസ്, ജോസ് ഹ്യുബർട്, ലിജോ ജോർജ്,വിബിൻ വടക്കൻ, സിനോജ് KD ,കോൺഗ്രസ് നേതാക്കളായ സുശീല രാജൻ,ഉല്ലാസ് എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
