January 29, 2026

പാണഞ്ചേരി മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

Share this News
ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

പീച്ചി ഡാമിൽ നിന്നും മുന്നറിയിപ്പില്ലാതെ  അശാസ്ത്രീയമായി  വെള്ളം തുറന്ന് വിട്ടതിന്റെ ഫലമായി ദുരിതമനുഭവിക്കുന്ന
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വെള്ളം കയറിയ കുടുംബങ്ങൾക്ക് കണ്ണാറ സമന്യ നഗറിൽ ഉള്ള  ഇടപ്പാറ ബാബുവിന്റെ വസതിയിൽ  വച്ച് പാണഞ്ചേരി മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  അരിയും വീട്ടുസാധനങ്ങളും അടങ്ങുന്ന ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. മഹിളാ കോൺഗ്രസ്‌  മണ്ഡലം പ്രസിഡന്റ് ഫസിലാ നിഷാദ് നേതൃത്വം നൽകി. മഹിളാ കോൺഗ്രസ് സംസ്ഥാന അഡ്വൈസറി കമ്മിറ്റി അംഗം ലീലാമ്മ തോമസ് കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഒത്തിരി സുമനസ്സുകൾ കൈകോർത്തതുകൊണ്ടാണ് എല്ലാവർക്കും ഭക്ഷ്യ കിറ്റുകൾ നൽകാൻ സാധിച്ചതെന്നും, സർക്കാരിന്റെ ഭാഗത്തുനിന്നും ഓണത്തിന് മുമ്പ് തന്നെ ഈ കുടുംബങ്ങൾക്ക് പുനരധിവാസത്തിന് ഒരു ലക്ഷം രൂപ അടിയന്തര ധനസഹായം നൽകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ  ലീലാമ്മ തോമസ് പറഞ്ഞു.  പഞ്ചായത്തംഗം സുശീല രാജൻ മുഖ്യ അതിഥിയായിരന്നു.ചടങ്ങിൽ
മഹിളാ ജില്ലാ ജനറൽ സെക്രട്ടറിശകുന്തള ഉണ്ണികൃഷ്ണൻ,മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ,കെപിസിസി മെമ്പർ നിഖിൽ ദാമോദരൻ,പ്രതിപക്ഷ നേതാവ് ബാബു തോമസ്,മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിന്ദു ബിജു, ഓമനാശങ്കർ,ഷിബുപോൾ, ബിന്ദു ഹ്യൂബർട്ട് അനിൽ നാരായണൻ എൽദോസ് കെ. പി,പൗലോസ് കെ എം, ബാബു പണംകുടിയിൽ,  മത്തായി എസി,  ബിജുഐസക്, ജോസൂട്ടി മുതലായവർ സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!