എം കോം മാർക്കറ്റിംഗിൽ കേരളത്തിൽ നിന്ന് പത്താം റാങ്ക് ദേവികയ്ക്ക്
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന്
എം കോം മാർക്കറ്റിംഗിൽ പത്താം റാങ്ക് നേടിയിരിക്കുകയാണ് ചെമ്പൂത്ര ദേവീ സദനം വീട്ടിൽ ദേവിക രാജീവ്. കുട്ടനല്ലൂർ സി. അച്യുതമേനോൻ ഗവൺമെൻറ് കോളേജിലാണ് പഠിച്ചിരിക്കുന്നത് . വിവാഹം കഴിച്ചിരിക്കുന്നത് എളനാട് ചാത്തോര് വീട്ടിൽ സുജിത്തിനെയാണ്. പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കിയത് പട്ടിക്കാട് ഗവൺമെൻറ് സ്കൂളിലും ബികോം, എം കോമും പൂർത്തിയാക്കിയത് കുട്ടനല്ലൂർ സി. അച്യുതമേനോൻ ഗവൺമെൻറ് കോളേജിലാണ്. അമ്മ രജനി. സഹോദരി ഗോപിക +2 പട്ടിക്കാട് സ്കൂളിൽ പഠിക്കുന്നു.