
ഇല്ലംനിറ നാളെ
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലംനിറ 2024 ആഗസ്റ്റ് 9-ാം തീയതി വെള്ളി രാവിലെ 8.45 മുതൽ 10.45 ന് തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തുന്നു. ദേവസ്വത്തിൻ്റെ സ്വന്തം കൃഷിഭൂമിയിൽ നിന്നും കൊയ്തെടുക്കുന്ന കതിരുകളാണ് ഇല്ലംനിറക്ക് ഉപയോഗിക്കുന്നത്. നെൽക്കതിരുകൾ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിൽ നിന്നും തന്ത്രി, കീഴ്‌ശാന്തിമാർ എന്നിവർ ശിരസ്സിലേറ്റി നാദസ്വരത്തിൻ്റെ അകമ്പടിയോടെ മണ്ഡപത്തിലേക്ക് എഴുന്നെള്ളിക്കും. പൂജിച്ച നെൽക്കതിരുകൾ ആദ്യം സമർപ്പിച്ച് പിന്നീട് ഭക്തജനങ്ങൾക്ക് പ്രസാദമായി വിതരണം ചെയ്യും. അന്നേ ദിവസം ക്ഷേത്രത്തിലെ എത്യത്ത് പൂജ രാവിലെ 6 മണിക്കായിരിക്കും. കൂടൽമാണിക്യം ദേവസ്വത്തിന്റെ കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ അന്നേ ദിവസം ഇല്ലംനിറ നടത്തുന്നതാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr


