September 8, 2024

കല്ലിടുക്ക് അടിപ്പാത 5.5 മീറ്റർ ആക്കണം ; കല്ലിടുക്ക് ജനകീയ സമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്ക് പരാതി നൽകി

Share this News

കല്ലിടുക്ക് അടിപ്പാത 5.5 മീറ്റർ ആക്കണം ; കല്ലിടുക്ക് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പട്ടിക്കാട് – കല്ലിടുക്ക് പ്രദേശത്തെ വിവിധ ആരാധനാലയങ്ങളും സംഘടനകളും ചേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പരാതി നൽകി. ദേശീയപാത 544 ൽ മണ്ണുത്തി – വടക്കഞ്ചേരി പ്രദേശത്തിനിടയിൽ ജനവാസമേഖലയിൽ
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പട്ടിക്കാടിന് സമീപം കല്ലിടുക്കിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിൻ്റെ നാലര മീറ്ററാക്കി നിജപ്പെടുത്തിയിരിക്കുന്നു. പാലക്കാട്, മലമ്പുഴ തുടങ്ങിയ വിനോദസഞ്ചാരികളടക്കം പീച്ചി ഡാമിലേക്കും സുവോളജിക്കൽ പാർക്കിലേക്കും സന്ദർശനം നടത്തുന്നതിന് ഉപകരിക്കുന്ന ഒരു ഇടനാഴി കൂടി ആണ് ഇത്. കേന്ദ്രസർക്കാരിൻ്റെ ഫണ്ട് ഉപയോഗിച്ച് ഈ പ്രദേശത്തുള്ള റോഡിന്റെ നിർമ്മാണം പുരോഗമിച്ച് വരികയാണ്. പീച്ചി ഡാമുമായി അനുബന്ധിച്ച് വലിയ വികസന പ്രവർത്തനങ്ങൾക്കും വ്യവസായ സംരംഭങ്ങൾക്കും സാധ്യതയുള്ള ഈ പ്രദേശത്തെ മേൽപ്പാലത്തിൻ്റെ ഉയരം അഞ്ചര മീറ്ററായി ഉയർത്തുമ്പോൾ വലിയ വാഹനങ്ങൾക്ക് കടന്നുപോകുന്നതിനും ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും സഹായകമാകും. ടൂറിസം മേഖലയിൽ വലിയ പ്രയോജനമുള്ള ഈ മേൽപ്പാലത്തിന്റെ ഉയരം അഞ്ചര മീറ്ററായി ഉയർത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ  ഇടപെടൽ ഉണ്ടാകണമെന്ന്  ആവശ്യപ്പെട്ട് കല്ലിടുക്ക് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പട്ടിക്കാട് – കല്ലിടുക്ക് പ്രദേശത്തെ വിവിധ ആരാധനാലയങ്ങളുടെയും വ്യാപാര വ്യവസായ സംഘടനകളുടെയും   നേതൃത്വത്തിൽ പരാതി നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!