
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങൾക്കും ഗുണകരമാവണം ബജറ്റ് എന്നും കേന്ദ്രം അവതരിപ്പിച്ചത് നിലനിൽപ്പിനെ തൃപ്തിപെടുത്തുന്ന ബജറ്റ് ആണെന്നും വാഗ്ദാനങ്ങൾ കൊണ്ട് അഭിനയം നടത്തിയ സുരേഷ്ഗോപി എം പി കേരളത്തിലെ ജനങ്ങളോട് മറുപടി പറയണമെന്നും ആരോപിച്ച് കേന്ദ്ര ബജറ്റിനെതിരെ സിപിഐ പാണഞ്ചേരി ലോക്കൽ കമ്മറ്റി നടത്തിയ പ്രതിഷേധ സമരം പട്ടിക്കാട് വച്ച് ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ ഉദ്ഘാടനം ചെയ്തു. ജിനേഷ് പീച്ചി അദ്ധ്യക്ഷനായ സമരത്തിൽ വി.ജെ ഫ്രാൻസീസ്, Dr. പ്രദീപ്കുമാർ, ലളിത കെ.വി, രമ്യ രാജേഷ്, ജേക്കമ്പ് മറ്റത്തിൽ, നിജു, തുടങ്ങിയവർ സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


