
അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ നടത്തി
പൂച്ചട്ടി ചലച്ചിത്ര കേന്ദ്രത്തിൻ്റെ 4-ാം മത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ പൂച്ചട്ടി സംസ്‌കാരിക നിലയത്തിൽ വെച്ച് നടത്തി . ഫെസ്റ്റിവെൽ അധികാരി പി.എം. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യാ രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ചെറുകഥാപുരസ്‌കാരം രാധാഷൺമുഖൻ (ടീച്ചർ) ഏറ്റുവാങ്ങി (മുക്കുറ്റിപ്പൂക്കൾ എന്ന കഥാസമാഹാരം), നാടൻപാട്ട് കലാകാരനും ഫോക്ക് ലോർ അവാർഡ് ജേതാവുമായ സിനിമാനടൻ രാജേഷ് കരിന്തലക്കൂട്ടം ആദരവ് ഏറ്റുവാങ്ങി തിരക്കഥാകൃത്തും, സംവി ധായകനുമായ ബിബിൻ പോലൂക്കര, അഭിലാഷ് പി.കെ, ബിന്ദുകാട്ടുങ്ങൽ, ബേബി എം. എൽ, ജിനാരായണൻ മാസ്റ്റർ, ഭാഗ്യലക്ഷ്മി, സജീവൻ ചെങ്ങാലൂർ, അനൂപ് പി.ടി, എന്നിവർ സംസാരിച്ചു, ഇന്ദിരാ രവി നന്ദിയും
പറഞ്ഞു. തുടർന്ന് ഫിലിം പ്രദർശനവും പ്രദേശത്തെ കുടുംബശ്രീ സംഘങ്ങളെ ആദരിക്കുകയും നടത്തപ്പെട്ടു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

