September 8, 2024

ചെമ്പൂത്ര  ശ്രീഭദ്രവിദ്യാമന്ദിറിൽ ഗുരുപൂർണിമ ആഘോഷിച്ചു.

Share this News
ഗുരുപൂർണിമ ആഘോഷിച്ചു.

ചെമ്പൂത്ര  ശ്രീഭദ്രവിദ്യാമന്ദിറിൽ ഗുരുപൂർണിമ ആഘോഷിച്ചു. ഗുരുക്കന്മാരെ അവഗണിക്കുന്നവർക്കും അവഹേളിക്കുന്നവർക്കും ഗുരുവിന്റെ മഹത്വം മനസ്സിലാക്കി കൊടുക്കാൻ പാദപൂജയിലൂടെ ശ്രീഭദ്രയിലെ കുട്ടികൾ പുതിയ തലമുറയ്ക്ക് വഴി കാട്ടികളായി. ഈ കാലഘട്ടത്തിൽ അധ്യാപകർ നേരിടുന്ന വെല്ലുവിളികളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു സ്കിറ്റും കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ മാനേജ്മെന്റും പി.ടി.എ. യും സംയുക്തമായി ചേർന്ന് അധ്യാപകർക്കും അനധ്യാപകർക്കും ഉപഹാരം നൽകി ആദരിച്ചു. പ്രിൻസിപ്പൽ നീന പി. സ്വാഗതം അറിയിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ ചെയർമാൻ കെ.കെ രാജേഷ് അധ്യക്ഷനായിരുന്നു. ട്രഷറർ ചന്ദ്രൻ വി.കെ. വൈസ് ചെയർമാൻ എം.ജി.ജയപ്രകാശ് , രജീഷ്, പി.ടി.എ പ്രസിഡന്റ് എം. കെ  സുകേഷ്, വൈസ് പ്രസിഡന്റ്  അനുസജിത്ത് പി.ടി.എ. ഭാരവാഹികൾ, അധ്യാപകർ അനധ്യാപകർ , വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ജയ.കെ ചടങ്ങിൽ നന്ദി അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!