September 8, 2024

പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ശക്തമായ കാറ്റിൽ കൃഷിനാശം സംഭവിച്ച എല്ലാ കർഷകർക്കും അടിയന്തര നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട്  കർഷക കോൺഗ്രസ് നിവേദനം നൽകി

Share this News
കർഷക കോൺഗ്രസ് നിവേദനം നൽകി

പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിൽ കൃഷിനാശം സംഭവിച്ച എല്ലാ കർഷകർക്കും അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് കർഷക കോൺഗ്രസ് നിവേദനം നൽകി. പാണഞ്ചേരി മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡന്റ് കെ.എം പൗലോസിന്റെ നേതൃത്വത്തിലാണ് പാണഞ്ചേരി കൃഷി ഓഫീസർക്ക് നിവേദനം നൽകിയത്. വഴുക്കുംപാറയിൽ ഉണ്ടായ കാറ്റിൽ ബാബു കെ.എം, ഷാജി കറുത്തേടത്ത്, വർഗ്ഗീസ് മലങ്കാവുങ്കൽ, ശോശാമ്മ ചാക്കമണ്ണിൽ, ജിമ്മി, സണ്ണി നെടിലാമറ്റത്തിൽ തുടങ്ങിയ കർഷകർക്ക് കൃഷിനാശം സംഭിവച്ചിട്ടുള്ളതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവ് ബാബു തോമസ്, പഞ്ചായത്തംഗം കെ.പി ചാക്കോച്ചൻ, എ.സി മത്തായി, എം.സി ബാബു, സാബു കൊച്ചുകുന്നേൽ, ബിനോയ് എടശ്ശേരി തുടങ്ങിയവർ നിവേദകസംഘത്തിൽ ഉണ്ടായിരുന്നു
മലയോര കർഷകർ തങ്ങളുടെ പട്ടയ ഭൂമിയിൽ നട്ടുവളർത്തിയ ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ളവ മുറിച്ച് വിൽക്കാൻ തടസ്സം നിൽക്കുന്ന സർക്കാർ നിലപാടുകളും, ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന കർഷക വിരുദ്ധ സമീപനങ്ങളും അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എം പൗലോസ് പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!