January 27, 2026

പാണഞ്ചേരി ടൗൺ വൈസ് മെൻസ് ക്ലബ്ബ് 2024- 25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Share this News
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

പാണഞ്ചേരി ടൗൺ വൈസ് മെൻസ് ക്ലബ്ബ് 2024- 25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻ്റായി ബാബുകൊള്ളന്നൂർ, സെക്രട്ടറി ബിജു പി എം, ട്രഷറർ രമേശ് എന്നിവരെ തിരഞ്ഞെടുത്തു. പരിപാടിയുടെ ഉദ്ഘാടനം പട്ടിക്കാട് മാർത്തോമാ ശ്ലീഹാ ചർച്ച് വികാരി ഫാദർ സിറിൽ ആൻറണി നിർവഹിച്ചു. പുതിയ ഭാരവാഹികളെ ഇൻസ്റ്റലേഷൻ ഓഫീസറായി ജോസ് തെറ്റയിൽ പങ്കെടുത്തു.മുൻ പ്രസിഡൻറ് ജോഫി ജോസഫ് പരിപാടിയുടെ അധ്യക്ഷത വഹിച്ചു. പുതിയ സെക്രട്ടറി ബിജു നന്ദി പറഞ്ഞു. മുൻ സെക്രട്ടറി ഷാജു സി.കെ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ പിഡിജി ജോജു വർക്കി ഡിസ്ട്രിക്ട് സെക്രട്ടറി മറ്റു നേതാക്കന്മാർ മുൻ പി.ഡി. ജി തോമസ് വലിയമറ്റം എന്നിവർ സംസാരിച്ചു. അതിനോടൊപ്പം ക്ലബ്ബ് മെമ്പർമാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. ഇതിൻ്റെ ഉദ്ഘാടനം പിഡിജി ജോജു വർക്കി നിർവഹിച്ചു. അന്നേദിവസം തന്നെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കൂട്ടാലയിലുള്ള കുരുതുകുളങ്ങര ക്യാൻസർ രോഗിയായ സജിക്ക് സാമ്പത്തിക സഹായം നൽകി. പീച്ചി ഡാം ലയൺസ് ക്ലബ് പ്രസിഡൻറ് ഉലഹന്നാൻ , പാണഞ്ചേരി ലയൺസ് ക്ലബ്ബ് പ്രസിഡൻറ് ജോർജ് , വ്യാപാരി വ്യവസായ സമിതി സെക്രട്ടറി തോമസ് സാമുവൽ, വൈഎംസിഎ പ്രസിഡൻറ് ഗീവർഗീസ് , ഡിസ്ട്രിക്ട് സെക്രട്ടറി ചെറിയാൻ പൊറാശ്ശേരി, നിജു കൊരട്ടി  ഇരിങ്ങാലക്കുട , തൃശ്ശൂർ ,കൊരട്ടി ആലമറ്റം എന്നീ ക്ലബ്ബുകളിൽ എന്നുള്ള പ്രസിഡൻറ്മാർ പങ്കെടുത്ത് സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!