
ഗുരുധർമ്മപ്രചാരണസഭയുടെ നേതൃത്വത്തിൽ ജില്ലാ പ്രവാസി സംഗമം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. സെപ്തംബർ 16, 17 തിയതികളി ൽ നടക്കുന്ന പ്രവാസി സംഗമത്തിൽ പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കണമെന്ന് സ്വാമി പറഞ്ഞു. സ്വാമി ധർമ്മാനന്ദ, സ്വാമി ദിവ്യാനന്ദ ഗിരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുധർമ്മ പ്രചാരസഭ കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് കെ.കെ.കൃഷ്ണാനന്ദ ബാബു, യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ, ജില്ലാസെക്രട്ടറി കെ.യു.വേണുഗോപാൽ, ജോയിന്റ് സെക്രട്ടറി സഞ്ജു കാട്ടുങ്ങൽ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി സംഘരൂപീകരണ സമിതി ഭാരവാഹികളായി പുരുഷോത്തമൻ, സിദ്ധകുമാർ, ഗംഗ ചെത്തിക്കാട്ടിൽ, സഞ്ജു കാട്ടുങ്ങൽ, പ്രകാശൻ കാരാട്ടുപറമ്പിൽ, സുഗതൻ കല്ലിങ്കപ്പുറം, ബീന സദാനന്ദൻ, വനജ വിമൽ, റീന ദേവാനന്ദ് എന്നിവരെ തിരഞ്ഞെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


