
തൃശ്ശൂർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ റവന്യൂ മന്ത്രി കെ. രാജന്റെ നിർദ്ദേശാനുസരണം മുടിക്കോട്, വാണിയംപാറ, കല്ലിടുക്ക് എന്നിവിടങ്ങളിൽ ദേശീയപാത അതോറിറ്റി, പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തി.
പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ട്‌ടിക്കുന്നതരത്തിൽ റോഡിലേക്ക് ഒഴുക്കിവിടുന്ന വെള്ളം ഡ്രൈനേജിലേക്ക് തിരിച്ചുവിടണം, യാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുന്നതിന് പോലീസിനെ സഹായിക്കുന്നതിന് കരാർ കമ്പനിയുടെ ഉത്തരവാദിത്വത്തിൽ ജോലിക്കാരെ നിയോഗിക്കണം, ഗതാഗതം നിയന്ത്രിക്കുന്നതിന് ആവശ്യമായ അടിയന്തരനടപടികൾ സ്വീകരിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർക്ക് നൽകിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


