January 27, 2026

ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് വഴുക്കുംപാറയിൽ  ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.

Share this News

ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വഴുക്കുംപാറയിൽ 2024 അധ്യായനവർഷത്തെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ് മുഖ്യാതിഥിയായ ചടങ്ങിൽ 80 ഓളം വിദ്യാർത്ഥികൾക്ക് അദ്ദേഹം ബിരുദദാനം നൽകി. നൂതന സാങ്കേതിക വിദ്യയുടെ ഉന്നമനത്തെ കുറിച്ച് വിദ്യാർത്ഥികൾക്ക് വേണ്ട അവബോധത്തെ സംബന്ധിച്ച് അദ്ദേഹം സംസാരിച്ചു. 2024 അദ്ധ്യായന വർഷത്തിൽ പ്രവേശനം നേടിയ ഒന്നാം വർഷ വിദ്യാർത്ഥികളെ അദ്ദേഹം ചടങ്ങിൽ സ്വാഗതം ചെയ്തു. കോളേജ് മാനേജർ സി. രാധാകൃഷ്ണൻ ഭദ്രദീപം തെളിയിച്ച് ആരംഭിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സതി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  പിടിഎ പ്രസിഡണ്ട് ഡോ. മനോജ് പുഷ്കർ, സ്റ്റാഫ് സെക്രട്ടറി സരിത. സി, അക്കാദമിക് കോഡിനേറ്റർ രാഗില വി.ജി, ഐക്യുഎസി കോഡിനേറ്റർ ബബിത  കെ.എ എന്നിവർ സംബന്ധിച്ചു. സണ്ണി ഡയമണ്ട്സിന്റെ ലേണിംഗ് ആൻഡ് ഡെവലപ്മെൻറ് വിഭാഗം നൽകുന്ന ‘ഔട്ട്സ്പാർക്കിൾ അവാർഡ്’ മാനേജർ ഹരീഷ്.കെ കോളേജിലെ ഏറ്റവും മികച്ച വിദ്യാർഥിയായ സജോ കെ സന്തോഷിന് സമ്മാനിച്ചു. പ്രസ്തുത ചടങ്ങിൽ കോളേജിൻറെ ട്രസ്റ്റ് മെമ്പർ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!