January 27, 2026

മാള മെറ്റ്സ് കോളേജ് ക്യാമ്പസ്സിൽ സംഘടിപ്പിച്ച “റെയിൻ ഫുട്ബോൾ” ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ് ടീം ചാമ്പ്യന്മാരായി

Share this News


തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും ട്വൻ്റി-20 യൂത്ത് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച രണ്ടുദിവസമായി നടന്നു വന്നിരുന്ന 20 വയസ്സിന് താഴെയുള്ളവരുടെ “ഫൈവ്സ് റെയിൻ ഫുട്ബോൾ” ടൂർണ്ണമെൻ്റിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ടീം ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനലിൽ അവർ മെറ്റാലിക്കാ പറവൂർ എഫ്.സി. യെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് തോൽപ്പിച്ചത്. നിശ്ചിതസമയത്തിൽ ആരും ഗോളടിക്കാതെ സമനിലയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്. ചാമ്പ്യന്മാരായ ക്രൈസ്റ്റ് കോളേജ് ടീമിന് സമ്മാനമായി 20,000 രൂപയും ട്രോഫിയും ലഭിച്ചു. റണ്ണർ അപ്പ് ആയ മെറ്റാലിക്കാ പറവൂർ എഫ്. സി ക്ക് സമ്മാനമായി 10000 രൂപയും ട്രോഫിയും ലഭിച്ചു, മികച്ച ഫുട്ബോൾ കളിക്കാരനും ടോപ് സ്കോററും ആയി ജസ്റ്റിൻ (മെറ്റാലിക്കാ പറവൂർ എഫ്. സി.) നെ തിരഞ്ഞെടുത്തു.
മികച്ച ഗോൾകീപ്പർ ആയി മെറ്റാലിക്കാ പറവൂർ എഫ്. സി. യിലെ ഗൗതമിനെയും മികച്ച ഡിഫെൻഡറായി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിലെ വൈശാഖിനെയും തിരഞ്ഞെടുത്തു.
വയനാട് ഇന്ദ്രിയ ഹോട്ടൽ സി ഇ ഓ യും കുന്നത്തുനാട് നിയോജകമണ്ഡലം ട്വൻ്റി-20 പ്രസിഡൻ്റുമായ ജിബി എബ്രഹാം, ട്വൻ്റി-20 ചാലക്കുടി നിയോജക മണ്ഡലം കൺവീനർ അഡ്വ. സണ്ണി ഗോപുരൻ, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഡോ. വർഗീസ് ജോർജ്, അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബിക ദേവി അമ്മ ടി, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ്, മെറ്റ്സ് പോളിടെക്നിക് പ്രിൻസിപ്പാൾ പ്രൊഫ. റെയ്മോൻ ഫ്രാൻസിസ് തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. 40 ഓളം ടീമുകൾ പങ്കെടുത്ത ഈ ടൂർണമെൻറ് ചിട്ടയായും വിജയകരമായും നടത്തിയതിന് എല്ലാ ഭാരവാഹികളെയും ടീം അംഗങ്ങളെയും മാള എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആൻറണി ഐനിക്കൽ അഭിനന്ദനങ്ങൾ അറിയിച്ചു.

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!