January 27, 2026

അഗതികൾക്ക് സന്തോഷം പകർന്ന് വഴുക്കുമ്പാറ എസ്.എൻ. കോളേജ് വിദ്യാർത്ഥികൾ

Share this News

അഗതികൾക്ക് സന്തോഷം പകർന്ന് വഴുക്കുമ്പാറ എസ്.എൻ. കോളേജ് വിദ്യാർത്ഥികൾ

അഗതികൾക്ക് ആശ്രയമായ ചെന്നായ്പാറ ദിവ്യഹൃദയ ആശ്രമത്തിലും വനിതകളായ മാനസിക വെല്ലുവിളി നേരിടുന്നവർക്കും അഗതികൾക്കും തണലേകുന്ന ചുവന്ന മണ്ണ് പൂവ്വൻചിറ “കരിസ്മ” യിലും ശ്രമദാനം നടത്തി വഴുക്കുമ്പാറ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വിദ്യാർത്ഥികൾ.

ചെന്നായ്പ്പാറ ദിവ്യ ഹൃദയ ആശ്രമത്തിൽ വഴുക്കുമ്പാറ എസ്.എൻ. കോളേജിലെ വിദ്യാർത്ഥികൾ


കോളേജിലെ ബി.ബി.എ അവസാന വർഷ വിദ്യാർത്ഥികളും ബി.ബി.എ. വിഭാഗം മേധാവി രാഖില വി.ജി. അസി.പ്രൊഫസർമാരായ രജനി രമേഷ് , സിന്ധ്യ കെ.ബി. തുടങ്ങിയവർ ചെന്നായ്പ്പാറ ദിവ്യഹൃദയ ആശ്രമം സന്ദർശിച്ചത്. അവിടുത്തെ കിടപ്പു രോഗികളും വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരും മാനസിക വെല്ലുവിളി നേരിടുന്നവരുമായ 400 ഓളം അന്തേവാസികളോടൊപ്പം വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കൂടാതെ വിദ്യാർത്ഥികൾ അന്തേവാസികൾക്ക് ഭക്ഷണം നൽകുകയും ചെയ്തു. ആശ്രമത്തിന്റെ ഇൻ ചാർജ്ജ് ആയ ഫാദർ ജോഷി കോളേജിലെ വിദ്യാർത്ഥികൾക്ക് ദൈവാനുഗ്രഹം ആശംസിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ചുവന്നമണ്ണ് പൂവ്വൻചിറ “കരിസ്മ” യിൽ കോളേജിലെ അവസാന വർഷ ബികോം വിദ്യാർത്ഥികളാണ് അന്തേവാസികൾക്കായി വിനോദ പരിപാടികളും ശ്രമദാനവും നടത്തിയത്.

പൂവ്വൻചിറ കരിസ്മയിൽ വഴുക്കുമ്പാറ എസ്.എൻ. കോളേജ് വിദ്യാർത്ഥികൾ

കോമേഴ്സ് വിഭാഗം മേധാവി ശ്രീലക്ഷ്മി, അസി.പ്രൊഫസർമാരായ സരിത.സി., സോമി സണ്ണി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് വിദ്യാർത്ഥികൾ ആശ്രമം സന്ദർശിച്ചത്. കരിസ്മ സുപ്പീരിയർ സിസ്റ്റർ ലില്ലി ജീസ് എല്ലാവർക്കും സ്വാഗതം പറഞ്ഞു. തുടർന്ന് ആശ്രമം ഇൻ ചാർജ്ജ് സിസ്റ്റർ ലളിത ആളൂർ, സിസ്റ്റർ സൌമ്യ , വിദ്യാർത്ഥികളുടെ പ്രതിനിധിയായി ഫാദർ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. മാനസിക വെല്ലുവിളികൾ നേരിടുന്ന വനിതകളായ അന്തേവാസികളുമായി വിദ്യാർത്ഥികൾ ക്ഷേമാന്വേഷണങ്ങൾ നടത്തുകയും കലാപരിപാടികൾ നടത്തുകയും ചെയ്തു. ചില അന്തേവാസികൾ വിദ്യാർത്ഥികൾക്കൊപ്പം പാട്ടുപാടി. അന്തേവാസികൾക്കായി കൊണ്ടുവന്ന ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും കൈമാറി. കൂടാതെ വിദ്യാർത്ഥികൾ ആശ്രമ പരിസരം ശുചീകരണം നടത്തിയാണ് തിരിച്ചു പോയത്.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link Click ചെയ്യുക

https://chat.whatsapp.com/E4g9Km7XXRYFic775YZUgZ

error: Content is protected !!