January 27, 2026

ബഫർ സോൺ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനജാഗ്രത യാത്ര സംഘടിപ്പിച്ചു

Share this News

ബഫർസോൺ വിഷയത്തിൽ പിണറായി സർക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കുക, പാരിസ്ഥിതിക സംവേദക മേഖലയിൽനിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുക എന്നി മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ കെ പി ചാക്കോച്ചന്റെ നേതൃത്വത്തിൽ ജനജാഗ്രതാ യാത്ര സംഘടിപ്പിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ സി അഭിലാഷ് അധ്യക്ഷതവഹിച്ചു. തൃശൂർ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ മണ്ഡലം പ്രസിഡന്റ്‌ കെപി ചാക്കോച്ചന് പതാക കൈമാറി കൊണ്ട് വാഹന പ്രചരണ ജാഥ യുടെ ഉദ്ഘാടനം നിർവഹിച്ചു. 2013 ഇൽ ഉമ്മൻചാണ്ടി സർക്കാർ ജനവാസ മേഖലയെ പൂർണമായും ബഫർ സോണിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2019ഇൽ പിണറായി വിജയന്റെ അധ്യക്ഷതയിൽ കൂടിയ മന്ത്രിസഭായോഗം വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ ആക്കാമെന്ന് കേന്ദ്രസർക്കാരിനോട് സമ്മതിച്ചിരുന്നു ഇത് അടിയന്തരമായി പിൻവലിക്കണമെന്നും ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടിയിൽ നിന്നും പിന്മാറണമെന്നും ഉദ്ഘാടനപ്രസംഗത്തിൽ ജോസ് വള്ളൂർ പറഞ്ഞു.
കേരളത്തിലെ എൽ ഡി എഫ് മന്ത്രി സഭയുടെ അഭിപ്രായം മാനിച്ചാണ് സുപ്രീംകോടതി ജനവാസ മേഖലയെ ബഫർ സോണിൽ ആക്കുന്നതിന് തീരുമാനമെടുത്തത്. മലയോരമേഖലയിലെ സാധാരണക്കാർക്ക് എതിരെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കുകയും , സുപ്രീം കോടതി വിധിക്കെതിരെ ഹർത്താൽ നടത്തി ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്ന എൽഡിഎഫിന്റെ രാഷ്ട്രീയ വഞ്ചന ജനങ്ങൾ തിരിച്ചറിയണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ കെ സി അഭിലാഷ് പറഞ്ഞു.
മിൽമ ഡയറക്ടർ ബോർഡ് മെമ്പർ ഭാസ്കരൻ ആദംകാവിൽ, കെപിസിസി മെമ്പർ ലീലാമ്മ തോമസ്, പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു തോമസ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സി വി ജോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, കെഎസ്‌യു അസംബ്ലി പ്രസിഡന്റ് ബ്ലസൻ വർഗീസ്, കോൺഗ്രസ് നേതാക്കളായ റോയ് കെ ദേവസി,റോയ് തോമസ്, സുശീല രാജൻ,കെ ബി ലിബിഷ്, എം എ മൊയ്തീൻകുട്ടി, എൻ അനിൽ കുമാർ, പി ജി ബേബി,കെ എം പൗലോസ്,എ സി മത്തായി,റീന മേരി ജോൺ, ബിന്ദു ബിജു, സാലി തങ്കച്ചൻ, പി സി അജി, ജോളി ജോർജ്, കെ എ ചാക്കുണ്ണി, ടി പി ജോൺ, ഫസില നിഷാദ്, ഓമന ശങ്കർ എന്നിവർ നേതൃത്വം നൽകി. ജാഥാക്യാപ്റ്റൻ പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പി ചാക്കോച്ചൻ നന്ദി പറഞ്ഞു.

പ്രാദേശിക വാർത്തകൾ what’s app ൽ ലഭിക്കുന്നതിന് Link click ചെയ്യുക👇

https://chat.whatsapp.com/E4g9Km7XXRYFic775YZUgZ

error: Content is protected !!