January 28, 2026

വിലങ്ങന്നൂരിൽ തമിഴ്നാട് മുൻ മന്ത്രിയെ പിടികൂടിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് വാർഡ് മെമ്പർ ഷൈജു കുരിയൻ

Share this News

പാണഞ്ചേരി  ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ് വിലങ്ങന്നൂരിൽ സ്ഥിതി ചെയ്യുന്ന 15/ 219/A സുജ CV , കൂനമാക്കൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട് സ്വകാര്യ വസതിയുടെ വിഭാഗത്തിൽ പെട്ടിട്ടുള്ളതാണ്.ഈ വീട് ഹോം സ്റ്റേ  അനുമതിയില്ലാതെ  അനധികൃതമായി ഓൺലൈനിൽ വിദേശികൾക്കും അന്യസംസ്ഥാനക്കാർക്കും ക്രിമിനൽ പശ്ചാത്തലം ഉള്ളവർക്കും ദിവസ വാടക പ്രകാരം അമിത വാടകയ്ക്ക് നൽകുന്നതായി അറിയുന്നു. ഈ കഴിഞ്ഞ ദിവസം  ഈ വീട്ടിൽ നിന്ന് നൂറുകോടി രൂപയുടെ ഭൂമി തട്ടിപ്പ് നടത്തിയ തമിഴ്നാട് മുൻ മന്ത്രിയെ തമിഴ്നാട് പോലീസ് വീട് വളഞ്ഞ് അറസ്റ്റ് ചെയ്തതായി മാധ്യമങ്ങളിലൂടെ  അറിയാൻ കഴിഞ്ഞു. ഈ വീടിന് വേണ്ടത്ര ലൈസൻസോ , പോലീസ്  ക്ലിയറൻസ് സർട്ടിഫിക്കറ്റുകളോ  ഇല്ലാതെയാണ്  പ്രവർത്തിക്കുന്നത്. നിയപ്രകാരം സ്പെഷ്യൽ വില്ല കാറ്റഗറിയിൽ പെടുത്തി ലൈസൻസ് എടുക്കാത്തതു മൂലം പഞ്ചായത്തിന് നികുതിയിനത്തിൽ  ഉണ്ടായ നഷ്ടം മുൻകാല പ്രാബല്യത്തോടു കൂടി ഈടാക്കി,
ഇതിൽ വേണ്ട അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന വിദേശികളുടെയും അന്യസംസ്ഥാന തൊഴിലാളികളുടെയും പേരു വിവരങ്ങൾ പഞ്ചായത്ത് തലത്തിൽ ലഭ്യമാക്കേണ്ടതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ഷൈജു കുരിയൻ ആവശ്യപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!