January 28, 2026

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ  ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മണ്ണുത്തി കോൺഗ്രസ്‌ ഭവനിൽ വെച്ച് നടത്തിയ ഉമ്മൻ ചാണ്ടി സ്മൃതി സന്ധ്യ  മുൻ ഒല്ലൂർ എം എൽ എ എം പി വിൻസെന്റ് ഉദ്ഘാടനം ചെയ്തു

Share this News

പാണഞ്ചേരി ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ  ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മണ്ണുത്തി കോൺഗ്രസ്‌ ഭവനിൽ വെച്ച് നടത്തിയ ഉമ്മൻ ചാണ്ടി സ്മൃതി സന്ധ്യ  മുൻ ഒല്ലൂർ എം എൽ എ എം പി വിൻസെന്റ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്  ബ്ലോക്ക് പ്രസിഡന്റ് കെ എൻ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
ഉമ്മൻചാണ്ടിയുടെ ഭരണകാലം കേരളത്തിന്റെ സുവർണ്ണ കാലഘട്ടങ്ങളിൽ ഒന്നായിരുന്നു. ഇന്നുള്ള ഭരണാധികാരികൾ ജനങ്ങളോട് പെരുമാറുന്ന രീതി കാണുമ്പോൾ ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ ഉമ്മൻചാണ്ടിയുടെ ഓർമകൾ വീണ്ടും വീണ്ടും  ജ്വലിച്ചുയരുന്നുണ്ട്. ഒരു മുഖ്യമന്ത്രി തന്റെ ജനങ്ങളോട് എങ്ങനെ പെരുമാറണമെന്നും, തന്റെ നാടിനെ എങ്ങനെ മുന്നോട്ടു നയിക്കണമെന്നുമുള്ള കാര്യങ്ങൾക്ക് ഉത്തമ മാതൃകയായി ഉമ്മൻചാണ്ടി എന്നും ചരിത്രത്തിൽ ഉണ്ടാകുമെന്നതിൽ തർക്കമില്ല എന്നും എം പി വിൻസെന്റ് പറഞ്ഞു.
കോൺഗ്രസ് ജില്ലാ നിർവാഹ സമിതി അംഗം കെ സി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. കെ പി സി സി മെമ്പർ ലീലാമ്മ തോമസ്, എം യു മുത്തു, ബാബു തോമസ്, ബിന്ദു കാട്ടുങ്ങൽ, ജിന്നി ജോയ്, സുശീല രാജൻ,മിനി നിജോ,അപർണ പ്രസന്നൻ തുടങ്ങി കോൺഗ്രസിന്റെ ബ്ലോക്ക്-മണ്ഡലം- ബൂത്ത് ഭാരവാഹികൾ, പോഷക  സംഘടനകളുടെ ഭാരവാഹികൾ കോൺഗ്രസിന്റെ സജീവ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!