January 27, 2026

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന്റെ  നേതൃത്വത്തിൽ പീച്ചി അൽവേർണിയ ആശ്രമത്തിൽ ആചരിച്ചു

Share this News

വിലങ്ങന്നൂരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ പുതുക്കി ഒന്നാം ചരമവാർഷികം വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന്റെ  നേതൃത്വത്തിൽ പീച്ചി അൽവേർണിയ ആശ്രമത്തിൽ ആചരിച്ചു. പീച്ചി ആൽവേർണിയ ആശ്രമത്തിൽ വെച്ച് നടന്ന  അനുസ്മരണ യോഗത്തിൽ  പുഷ്പാർച്ചനയും,  തുടർന്നു ആശ്രമത്തിലെ പ്രിയപ്പെട്ടവരോടൊപ്പം സ്നേഹവിരുന്നും  നടത്തി.
ഉമ്മൻ ചാണ്ടിയുടെ ഓർമ്മക്കായി വാർഡിലെ നിർദ്ദനരായ  രോഗികൾക്ക് എല്ലാമാസവും സൗജന്യമായി നൽകിവരുന്ന ‘ഓ സി കെയർ’ എന്ന പദ്ധതിയുടെ ഭാഗമായി ഭക്ഷ്യകിറ്റ് വിതരണം ഒരു കുടുംബത്തിനും കൂടി നൽകികൊണ്ട് അനുസ്മരണ യോഗം കെ പി സി സി സെക്രട്ടറി അഡ്വ. ഷാജി കോടംങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ് പൊടിപ്പാറ അനുസ്മരണ സന്ദേശം നടത്തി. 24 മണിക്കൂറും ജനങ്ങൾക്കായി പ്രവർത്തിച്ച്  നിരവധി പേരുടെ കണ്ണീരൊപ്പിയ
ഉമ്മൻ ചാണ്ടിക്ക് പകരമാകാൻ മറ്റാർക്കും കഴിയില്ല എന്ന് ഷാജി കോടംങ്കണ്ടത്ത് പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ പി ചാക്കോച്ചൻ, ബാബു തോമസ്, ഷിബു പോൾ,സജി ആൻഡ്രൂസ്,ബിനു കെ. വി , ശകുന്തള ഉണ്ണികൃഷ്ണൻ, ലിസി ജോൺസൺ, കുരിയാക്കോസ് ഫിലിപ്പ് , ഷിബു പീറ്റർ, വിനോദ് തേനംപറമ്പിൽ , കെ എം കുമാരൻ, KC ചാക്കോ, പൗലോസ് തെക്കനിയത്ത്, ജിനീഷ് മാത്യു,സജി വെള്ളമുണ്ടൽ, ഷാജി പീറ്റർ, ജോൺ വിലങ്ങന്നൂർ,സിബിൻ ജോസഫ് ,തങ്കായി കുര്യൻ, CD ആന്റണി എന്നിവരു മറ്റ് പ്രവർത്തകരും പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!