January 28, 2026

ഗിൽഡ് ജില്ലാസമ്മേളനം തൃശ്ശൂരിൽ 19, 20 തിയതികളിൽ നടക്കും

Share this News

ഓണേഴ്സ് ഗിൽഡിൻ്റെ ജില്ലാ സമ്മേളനം ശനിയാഴ്ച അഞ്ചിന് എലൈറ്റ് ഇൻ്റർനാഷണൽ ഹോട്ടലിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.ലൈറ്റ് & സൗണ്ട് ഓണേഴ്സ് ഗിൽഡ് തൃശ്ശൂർ ജില്ല  സമ്മേളനത്തിന്റെ ഭാഗമായി കേരള ചരിത്രത്തിൽ ആദ്യമായി
ലൈറ്റ് & സൗണ്ട് മേഖലയിലെ തൃശൂരിലെ
ലൈറ്റ് & സൗണ്ട്  ഓണർമാർ തമ്മിൽ മാറ്റുരയ്ക്കുന്ന അതി നൂതനമായ
ലൈറ്റ്  ഉപകരണങ്ങൾ  ഉപയോഗിച്ച് നടത്തുന്ന മത്സരമാണ് ഇത്.  ജൂലൈ 19, 20 (വെള്ളി, ശനി) തീയതികളിലായി നടക്കുന്നു. കേരളത്തിലെ പ്രഗൽഭരായ ലൈറ്റ് എഞ്ചിനീയർ ഇസ്മയിൽ പാലക്കാട്  ,ലൈറ്റ് പ്രോഗ്രാമർ  കാജാ ഹുസൈൻ ,ലൈറ്റ് ഡിസൈനർ
സച്ചി തൃശൂർ  എന്നിവരാണ് പരിപാടിയുടെ ജഡ്ജസ് പാനൽ . പരിപാടിയുടെ ഉദ്ഘാടനം തൃശ്ശൂർ എംഎൽഎ . പി ബാലചന്ദ്രൻ ജൂലൈ 19ന്  ഏഴുമണിക്ക് തൃശ്ശൂർ സ്വരാജ് റൗണ്ട് നെഹ്റു മണ്ഡപത്തിന് സമീപം നിർവഹിക്കുന്നു . മത്സരങ്ങൾ സംഘടിപ്പിക്കുന്നത് നടുവിലാൽ മുതൽ ജില്ലാ ആശുപത്രി വരെയുള്ള സ്വരാജ് റൗണ്ടിനോട് ചേർന്നുള്ള 50 മരങ്ങളിലാണ്
50 ഓണർമാർ  മത്സരങ്ങൾ എന്ന നിലയിൽ മരങ്ങൾ അലങ്കരിച്ച്  തൃശ്ശൂരിൽ ഇന്നേവരെ കാണാത്ത തരത്തിൽ ഒരു മത്സരം ആയിരിക്കും. പൊതുജനങ്ങൾക്ക് ഒരു പുതിയ കാഴ്ച അനുഭവം കൂടി ആയിരിക്കും
” Owners’ Guild Light Show 2024 ”
മത്സരങ്ങൾക്കുള്ള മരങ്ങൾ അലങ്കരിച്ച് തുടങ്ങിയത് പതിനെട്ടാം തീയതി മുതലാണ്.
മത്സരാർത്ഥികൾക്കുള്ള സമ്മാനദാനം 20-ാം തീയതി എലൈറ്റ് ഇൻറർനാഷണലിൽ നടത്തുന്ന ചടങ്ങിൽ കേരള റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും.പത്രസ മ്മേളനത്തിൽ പ്രസിഡന്റ് റാഫി ഫീനിക്സ്, സെക്രട്ടറി ഷിജോൺ അലൻജീസ്, ടി.ജി. ജയേഷ്, ബെന്നി നീലങ്കാവിൽ, എം.എ. ബിജു എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!