January 28, 2026

മാള മെറ്റ്സ് കോളേജ് ക്യാമ്പസിൽ “ഫൈവ്സ് റെയിൻ ഫുട്ബോൾ ടൂർണ്ണമെൻറ്” അന്ന കിറ്റെക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ  ബോബി ജേക്കബ് ഉദ്ഘാടനം ചെയ്തു

Share this News
ഫൈവ്സ് റെയിൻ ഫുട്ബോൾ ടൂർണ്ണമെൻറ്

തൃശ്ശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും ട്വൻ്റി 20 യൂത്ത് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച “അണ്ടർ 20 ഫൈവ്സ് റെയിൻ ഫുട്ബോൾ ടൂർണ്ണമെൻറ്” ട്വൻ്റി 20 സ്ഥാപക നേതാവും അന്ന- കിറ്റെക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ബോബി ജേക്കബ് ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ സേവന ഇലക്ട്രിക്കൽ അപ്ലൈയൻസസ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഓ. ബിജോയ് ഫിലിപ്പോസ് മുഖ്യാഥിതിയായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേകിച്ച് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്റ്റാർട്ടപ്പുകൾ, ചെറിയ വ്യവസായങ്ങൾ, കൃഷികൾ, തുടങ്ങിയവ ആരംഭിച്ചാൽ വിദ്യാർത്ഥികളുടെ സംരംഭകത്വ കഴിവുകൾ വളർത്തിക്കൊണ്ടുവരുവാനും വിദ്യാഭ്യാസ നിലവാരം തന്നെ ഉയർത്തുവാനും സഹായിക്കും എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബോബി ജേക്കബ് അഭിപ്രായപ്പെട്ടു. ഉദ്ഘാടനയോഗത്തിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ്, മെറ്റ്സ് പോളിടെക്നിക് പ്രിൻസിപ്പാൾ പ്രൊഫ. റെയ്മോൻ ഫ്രാൻസിസ്, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ റിനോജ് ഖാദർ, ട്വൻ്റി 20 പഞ്ചായത്ത് തല പ്രസിഡണ്ട്മാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ബോബി ജേക്കബും ബിജോയ് ഫിലിപ്പോസും സംയുക്തമായി ടൂർണ്ണമെൻ്റ് പതാക ഉയർത്തൽ ചടങ്ങ് നടത്തി. കൂടാതെ രണ്ടുപേരും ഗോൾ പോസ്റ്റിലേക്ക് ഫുട്ബോൾ കിക്കോഫ് ചെയ്താണ് ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചത്. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഫൈവ്സ് റെയിൻ ഫുട്ബോൾ ടൂർണമെൻറിൽ 40 ഓളം ടീമുകളാണ് പങ്കെടുക്കുന്നത്. ഒന്നാം സമ്മാനമായി ഇരുപതിനായിരം രൂപയും ട്രോഫിയും രണ്ട് സമ്മാനമായി പതിനായിരം രൂപയും ട്രോഫിയും കൂടാതെ ഏറ്റവും മികച്ച ഫുട്ബോളർ, ഗോളി , ഷൂട്ടർ, തുടങ്ങിയ നിരവധി സമ്മാനങ്ങളും ഉണ്ട്. നാളെ വൈകിട്ട് 5 മണിക്ക് ടൂർണ്ണമെൻറ് അവസാനിക്കും.

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!