
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനം ആചരിച്ചു
കർഷക കോൺഗ്രസ് മാടക്കത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനം ആചരിച്ചു.മാടക്കത്തറ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടന്ന ചടങ്ങിൽ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷോണി പുളിക്കൻ അദ്ധ്യക്ഷനായി.പ്രിയദർശിനി പബ്ലിക്കേഷൻസ് സംസ്ഥാന കോർഡിനേറ്റർ K.S. ചന്ദ്രാനന്ദൻ, OICC /INCAS മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് Dr. മനോജ് പുഷ്‌കർ , മുൻ പഞ്ചായത്ത് മെമ്പർ ത്രേസ്സ്യദേവസ്സി, പെൻഷനേഷ്സ് അസോസിയേഷൻ നേതാക്കളായ ജോസ്, T.C. അശോകൻ, വർഗീസ് മേനാച്ചേരി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി K.S. സുധീർ, St. തോമസ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി വിൽഫ്രഡ്, യൂത്ത് കോൺഗ്രസ് നേതാക്കളായ അനൂപ് ദാസ്, അനിൽ, സീരിയൽ തിരക്കഥാകൃത്ത് ബാബു താണിക്കുടം, കോൺഗ്രസ് മണ്ഡലം സെക്രട്ടറി N.U. ശ്രീനിവാസൻ തുടങ്ങി നൂറോളം പേർ ഈ കോരിച്ചൊരിയുന്ന മഴക്കിടയിൽ സംഘടിപ്പിച്ച, ജനകീയ പരിപാടിയിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

