
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു
കൂട്ടാല 41 ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കണ്ടം സെന്ററിൽ വെച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി എസ് ശ്രീജു അധ്യക്ഷത വഹിച്ചു. ഡി സി സി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ് അനുസ്മരണ പ്രഭാഷണം നടത്തി.
മലയാളിയുടെ മനസ്സിൽ കുടിയേറിയ ഈ നാമം ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു ഭരണാധികാരിയുടേത് മാത്രമല്ല, ഒരു നാടിന്റെ മുഴുവൻ മനുഷ്യരുടെയും വിവിധങ്ങളായ പ്രശ്നങ്ങൾക്ക് സാധ്യമായ പരിഹാരങ്ങളുടെ അവസാന വാക്ക് കൂടിയായിരുന്നു ഉമ്മൻ ചാണ്ടി എന്ന് കെ സി അഭിലാഷ് പറഞ്ഞു
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ്, അസംബ്ലി സെക്രട്ടറി ബ്ലെസ്സൺ വർഗീസ്, വാർഡ് പ്രസിഡന്റ് ജോസ് മൈനാട്ടിൽ, വിബിൻ വടക്കൻ എന്നിവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


