
ദേശീയപാതയിൽ മണ്ണിടിച്ചിൽ
പട്ടിക്കാട് ടൗണിനോട് അടുത്ത് ദേശീയപാതയോട് ചേർന്ന് കിടക്കുന്ന കുത്തനെയുള്ള ഭാഗത്തുനിന്നാണ് മണ്ണിടിഞ്ഞത്.ഇവിടെ മണ്ണിടിയുന്നത് ഒരു പതിവ് സംഭവമായിരുന്നു. വാഹനങ്ങൾ ഒന്നുമില്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. പലഭാഗങ്ങളിലേക്കും നിരവധി ആളുകൾ യാത്ര ചെയ്യുന്ന പ്രദേശമാണിത്.നിലവിൽ മണ്ണ് നീക്കം ചെയ്യാനുള്ള പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ വാണിയംപാറയിലും പട്ടിക്കാടും ആണ് ദേശീയപാതയിൽ മണ്ണിടിഞ്ഞ് കിടക്കുന്നത്. ദേശീയപാതയോട് ചേർന്ന് കിടക്കുന്ന ഭാഗത്ത് മണ്ണിടിയുന്നത് വലിയൊരു ആശങ്കയാണ് ഉയർത്തുന്നത്. സർവീസ് റോഡിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതി ആയിരിക്കുകയാണ്. വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് നിരവധി തവണ ദേശീയപാത നിർമ്മാണ കമ്പനിയുമായി ചർച്ച നടത്തിയിട്ടുള്ളതാണ്. മുകളിൽ നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റുകയും ഇതുവഴി വരുന്ന വെള്ളം മാറ്റി വിടുന്നതിനുള്ള സൗകര്യങ്ങൾ നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെയും പഞ്ചായത്തിന്റെയും ആവശ്യം
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


