January 28, 2026

ശ്രീനാരായണ ജയന്തി ആഘോഷം; പായ്ക്കണ്ടം ശ്രീനാരായണ
ധർമ്മസമാജത്തിൻ്റെ പൊതു യോഗം ചേർന്നു

Share this News
പായ്ക്കണ്ടം ശ്രീനാരായണ
ധർമ്മസമാജത്തിൻ്റെ പൊതു യോഗം ചേർന്നു

പായ്ക്കണ്ടം ശ്രീ നാരായണ സമാജത്തിൻ്റെ നേതൃത്വത്തിൽ വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ 170-ാം ജയന്തി വിപുലമായ രീതിയിൽ ആഘോഷിക്കാൻ പായ്ക്കണ്ടം ശ്രീ നാരായണ ധർമ്മസമാജം പൊതുയോഗം തീരുമാനിച്ചു. 2024 ആഗസ്ത് 20-ാം തിയ്യതി രാവിലെ സമാജം മന്ദിരത്തിലെ പ്രാർത്ഥനക്ക് ശേഷം ജയന്തി ഘോഷയാത്രയും തുടർന്ന് അന്നദാനം. ഉച്ചക്ക്‌ ശേഷം കലാപരിപാടികൾ തുടങ്ങിയവ ഉണ്ടായിരിക്കും. ചടങ്ങുകൾക്ക് സമാജം പ്രസിഡന്റ് എം. എൻ അപ്പുക്കുട്ടൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.പി.ദർശൻ സ്വാഗതവും രക്ഷാധികാരി എം. എൻ സുകുമാരൻ , വനിതാ സമാജം സെക്രട്ടറി സുനിത രാജേഷ് എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് കെ എ ജ്യോതികുമാർ നന്ദിയും പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!