
അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടറായി വെള്ളിയാഴ്ച ചുമതലയേല്‍ക്കും. കളക്ടറായിരുന്ന വി.ആര്‍ കൃഷ്ണ തേജ ഇന്റര്‍ സ്റ്റേറ്റ് ഡെപ്യൂട്ടേഷനില്‍ ആന്ധ്രപ്രദേശിലേക്കു പോയ ഒഴിവിലാണ് നിയമനം. അര്‍ജ്ജുന്‍ പാണ്ഡ്യന്‍ നിലവില്‍ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറും ലേബര്‍ കമ്മിഷണറുമാണ്. 2017 ബാച്ച് കേരള കേഡര്‍ ഐ.എ.സ് ഉദ്യോഗസ്ഥനായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ കണ്ണൂര്‍ അസി. കളക്ടര്‍, ഒറ്റപ്പാലം, മാനന്തവാടി സബ് കളക്ടര്‍, അട്ടപ്പാടി നോഡല്‍ ഓഫീസര്‍, ഇടുക്കി ഡവലപ്‌മെന്റ് കമ്മിഷണര്‍, അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയിന്റ് കമ്മിഷണര്‍, സംസ്ഥാന ലാന്‍ഡ്ബോര്‍ഡ് സെക്രട്ടറി, സാമൂഹിക സന്നദ്ധ സേന ഡയറക്ടര്‍, ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെക് ബിരുദം കരസ്ഥമാക്കിയ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഇടുക്കി ഏലപ്പാറ സ്വദേശിയാണ്. പാണ്ഡ്യന്‍, ഉഷാകുമാരി ദമ്പതികളുടെ മകനാണ്. ഡോ. അനുവാണ് ഭാര്യ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

