
എസ്എൻഡിപി പൂവ്വൻചിറ ശാഖയുടെ നേതൃത്വത്തിൽ നിവേദനം നൽകി
ചുവന്നമണ്ണ് -പൂവ്വൻചിറ റോഡിന്റെ പുനർ നിർമാണത്തിന് കരാർ എടുത്ത കരാറുകാരന്റെ അനാസ്ഥക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും എത്രയും വേഗം പുനർനിർമാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എൻഡിപി യോഗം 2067 – നമ്പർ പൂവ്വൻചിറ ശാഖ പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. 5-ാം വാർഡ് മെമ്പർ ദീപ. എസ്എൻഡിപി ശാഖ പ്രസിഡന്റ് പ്രജീഷ് V.G , വൈസ് പ്രസിഡന്റ് സുരേഷ് P S , സെക്രട്ടറി രജിത ഷിനോജ് കമ്മറ്റി അംഗം ഷിജു KS എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

