January 28, 2026

തമിഴ്‌നാട് മുൻ ഗതാഗതമന്ത്രി എം. ആർ. വിജയഭാസ്കർ പീച്ചിയിൽ നിന്ന്  അറസ്റ്റ‌ിൽ

Share this News

100 കോടി രൂപയുടെ ഭൂമിതട്ടിപ്പു കേസിൽ പ്രതിയായ തമിഴ്നാട് മുൻമന്ത്രി എം.ആർ.വിജയഭാസ്കറെ തൃശൂർ പീച്ചി വിലങ്ങന്നൂരിൽ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 22 ഏക്കർ ഭൂമി തട്ടിയെടുത്തെന്ന പരാതിയിൽ കേസെടുത്തതിനെ തുടർന്ന് ഒളിവിലായിരുന്ന വിജയഭാസ്കർ കഴിഞ്ഞ മാസം 14 മുതൽ വിലങ്ങന്നൂരിലായിരുന്നു താമസം. യുകെയിൽ താമസിക്കുന്ന കുടുംബത്തിന്റെ വീട് ഓൺലൈനിൽ വാടകയ്ക്ക് എടുക്കുകയായിരുന്നു. മൊബൈൽ ടവറിൽ ലൊക്കേഷൻ തിരഞ്ഞെത്തിയ തമിഴ്നാട് പൊലീസ് സംഘം പ്രദേശത്തെ വീടുകളിൽ അന്വേഷണം നടത്തിയിരുന്നു. കോയമ്പത്തൂരിൽ നിന്നു കാണാതായ കോളജ് വിദ്യാർഥിയെ അന്വേഷിച്ച് എത്തിയതെന്നാണു പൊലീസ് സംഘം നാട്ടുകാരോടു പറഞ്ഞത്. പീച്ചി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡി വിവരം അറിയിച്ച ശേഷം മുൻ മന്ത്രിയെ തെളിവെടുപ്പിന് തമിഴ്നാട്ടിലെ കരൂരിലെത്തിച്ചുവ്യാജരേഖ ഉപയോഗിച്ച് ഭൂമി റജിസ്റ്റർ ചെയ്തതിന് കരൂർ സബ് റജിസ്ട്രാറും പരാതി നൽകിയിരുന്നു. ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇനിയും തീരുമാനമെടുത്തിട്ടില്ല. ജയലളിതയുടെ മന്ത്രിസഭയിൽ ഗതാഗത വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന വിജയഭാസ്കർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ സെന്തിൽ ബാലാജിയോടു പരാജയപ്പെട്ടിരുന്നു. ഇ.ഡി.കേസിൽ കുടുങ്ങിയ സെന്തിൽ ബാലാജിയും നിലവിൽ ഒരു വർഷത്തിലേറെയായി ജയിലിലാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!