
ചലച്ചിത്രമേഖലയിൽ തൊഴിൽചെയ്യുന്ന ആയിരക്കണക്കിന് വരുന്ന തൊഴിലാളികൾക്ക് തൊഴിലും കൂലിയും സംരക്ഷിക്കാൻ സർക്കാർ നേരിട്ട് ഇടപെടണമെന്ന് ഭാരതീയ ചലച്ചിത്ര സാങ്കേതികപ്രവർത്തകസംഘം (ഭജസ് -ബി.എം.എസ്.) സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി. സേതുമാധവൻ ആവശ്യപ്പെട്ടു. ഭജസ് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സർക്കാരിൻ്റെ അധീനതയിലുള്ള കൈരളി തിയേറ്ററുകൾ തുറന്ന് സിനിമാവ്യവസായത്തിനു കൂടുതൽ സാധ്യത ഒരുക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബാബു അത്താണി അധ്യക്ഷനായി. സേതു തിരുവെങ്കിടം, എ.സി. കൃഷ്ണൻ, എ.ആർ. സുശാന്ത്, ജെയ്‌സൺ, എം.എം. വത്സൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ പുതിയ അംഗത്വവിതരണം നടന്നു.ഭാരവാഹികൾ: എം.എം. വത്സൻ (പ്രസി.), എ.ആർ. സുശാന്ത് (സെക്ര.), ജെയ്സൺ സി.എൻ., ബാബു അത്താണി (വൈസ് പ്രസി.), പി.എൽ. സൈമൺ, സലീഷ് പെരിങ്ങോട്ടുകര (ജോ. സെക്ര.), ദിലീപ് ചാഴൂർ (ട്രഷ.).

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

