January 28, 2026

വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു

Share this News

ആനയൂട്ട് നടന്നു

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ചരിത്രപ്രസിദ്ധമായ ആനയൂട്ട് നടന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുപതോളം ആനകൾ ഊട്ടിൽ പങ്കെടുത്തു. പുലർച്ചെ അഞ്ചിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. 15 പിടിയാനകളടക്കം 70 ഓളം ആനകളാണ് വടക്കുംനാഥ ക്ഷേത്രത്തിലെ 42ആമത് ആനയൂട്ടിൽ പങ്കെടുത്തത്.

ദൃശ്യം പകർത്തിയത് പി ഗീത
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!