January 28, 2026

മാള മെറ്റ്സ് കോളേജ് എൻഎസ്എസ് യൂണിറ്റ് നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി

Share this News
പഠനോപകരണ വിതരണം നടത്തി

തൃശൂർ, മാള,  മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ മാള പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുപ്പതോളം കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എല്ലാ വർഷവും നിർധനരായ വിദ്യാർത്ഥികൾക്ക് മെറ്റ്സ് കോളേജിലെ എൻ എസ് എസ് യൂണിറ്റ് അംഗങ്ങൾ പഠനോപകരണങ്ങൾ സൌജന്യമായി വിതരണം ചെയ്യാറുണ്ട്.
മുൻ പഞ്ചായത്ത് അംഗം  പി കെ രാധാകൃഷ്ണൻ, എൻ.എസ്.എസ്. വളണ്ടിയർ ലീഡർമാരായ സഫ് ല സിനു, അഭിനവ് കൃഷ്ണ, ആൽഫിയ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ. എൻ. രമേശ്  എന്നിവർ പഠനോപകരണ വിതരണത്തിൽ പങ്കെടുത്തു.

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!