
മണ്ണുത്തിയിലും പരിസരങ്ങളിലും വർദ്ധിച്ച് വരുന്ന തെരുവ് നായ്ക്കളുടെ ശല്യം വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ണുത്തി ജനകീയ കൂട്ടായ്മ റവന്യൂ മന്ത്രിക്ക് നിവേദനം നൽകി.മണ്ണുത്തിയിലും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം വളരെയധികം വർദ്ധിച്ച് വരികയാണ്.കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും തെരുവനായ ശല്യം ഇല്ലാതെ മണ്ണുത്തിയിലൂടെ നടക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്.മണ്ണുത്തി സെന്റർ, മഹാത്മ സ്ക്വയർ , മാർക്കറ്റ് , പള്ളി, മഹാത്മ ലൈബ്രറി, ബസ് സ്റ്റോപ്പുകൾ, എന്നിവയുടെ പരിസരങ്ങൾ മാത്രമല്ല മിക്കവാറും എല്ലാ റോഡിലും തെരുവ് നായ്ക്കൾ ജനത്തിന് ഭീഷണിയാണ്.

ഏതാനും ദിവസം മുമ്പ്, ഒരു തെരുവ് നായ മണ്ണുത്തിയിൽ കുറച്ചധികം പേരെ കടിക്കുകയും അക്രമിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം, വെറ്റിറിനറി കോളേജിൽ നിരീക്ഷണത്തിലായിരുന്ന നായ, ചത്തുപോയതായും അതിന് പേ വിഷബാധ ഉണ്ടായിരുന്നതായും അറിയാൻ കഴിയുന്നു. കാര്യങ്ങൾ ഇത്രയും ഗുരുതരമായ സ്ഥിതിക്ക് , തെരുവ് നായ്ക്കളെ വന്ധ്യംകരണം മാത്രം ചെയ്ത് അലഞ്ഞ് നടക്കാൻ അനുവദിക്കാതെ, നായ്ക്കായുള്ള ഒരു അഭയ കേന്ദ്രം അഥവാ ഷെൽട്ടർ തുടങ്ങി , മണ്ണുത്തിയിലേയും പരിസരത്തേയും എല്ലാ തെരുവ് നായ്ക്കളേയും പ്രസ്തുത ഷെൽട്ടറിൽ വളർത്തുവാനാവശ്യമായ നടപടികൾ ചെയ്യണം തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് മണ്ണുത്തി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ റവന്യൂ മന്ത്രി കെ.രാജന് നിവേദനം നൽകി. മണ്ണുത്തി ജനകീയ കൂട്ടായ്മ ചെയർമാൻ ഭാസ്കരൻ കെ മാധവൻ, ജനറൽ കൺവീനർ Adv ജെയിംസ് കല്ലേരി,ജോ കൺവീനർ മോഹൻ കുമാർ ,ട്രഷറർ ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/E4g9Km7XXRYFic775YZUgZ