
പാണഞ്ചേരി പഞ്ചായത്തിലെ 23,22,1 വാർഡിലെ വെള്ളക്കെട്ടിന് പരിഹാരമായി.ചാത്തംകുളം, പാണഞ്ചേരി , ചെമ്പൂത്ര എന്നിവിടങ്ങളിലെ കാലങ്ങളായുള്ള രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരമായി. 23-ാംവാർഡിലെ താളിക്കോട്, ആറാംകല്ല് എന്നീ മേഖലകളിൽ നിന്നും തുടങ്ങി ചെമ്പൂത്ര പെട്രോൾ പമ്പിന് സമീപമുള്ള പ്രധാന ചാലിൽ എത്തിച്ചേരുന്ന ചെമ്പൂത്ര ഭാഗത്തെ തടസ്സങ്ങളാണ് യന്ത്ര സഹായത്തോടു കൂടി പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും ഇരുപത്തിമൂന്നാം വാർഡ് മെമ്പർ ആരിഫ റാഫിയുടെയും , ഇരുപത്തിരണ്ടാം വാർഡ് മെമ്പർ ശൈലജയുടെയും നേതൃത്വത്തിൽ വീടുകളിലും പറമ്പുകളിലും വെള്ളം കയറുന്നതിന് കാരണമായ സ്വകാര്യ വ്യക്തികൾ സൃഷ്ടിച്ച തടസ്സങ്ങൾ ഉൾപ്പടെ മാറ്റിയത്.

എന്നാൽ കൂട്ടാല , ഇമ്മട്ടിപ്പറമ്പ് ഭാഗങ്ങളിൽ നിന്നും ഹൈവേയോട് ചേർന്ന് മെയിൻ ചാലിൽ എത്തിച്ചേരുന്ന ഭാഗത്ത് ചാലുകളിലെ മണ്ണ് മാറ്റി സ്വകാര്യ വ്യക്തികളുടെയും കടയുടമകളുടെയും സഹായത്തോടുകൂടി പൈപ്പുകളിട്ട് വെള്ളക്കെട്ട് പരിഹരിക്കുന്നുമുണ്ട്. ചാലുകളിലെ തടസ്സം നീക്കിയതോടുകൂടി ചാത്തംകുളം, പാണഞ്ചേരി, മാനാംകോട് പ്രദേശങ്ങളിലെ താഴ്ന്ന മേഖലയിൽ നിന്നും മണിക്കൂറുകൾക്കുള്ളിൽ വലിയ തോതിൽ വെള്ളം കുറഞ്ഞത് ആശ്വാസമാണെന്ന് നാട്ടുകാർ പറഞ്ഞു.