
സന്ദർശനം നടത്തി
കല്ലിടുക്ക് മേൽപ്പാല നിർമ്മാണവും തമ്പുരാട്ടിപടി സർവ്വീസ് റോഡ് പൂർത്തീകരണ പ്രവർത്തനവും ദേശീയ പാത മാനേജർ, തെക്കുംപാടം വാർഡ് മെമ്പർ, കരാർ കമ്പനി അധികൃതർ എന്നിവർ സംയുക്ത സന്ദർശനം നടത്തി. ദേശീയ പാത 544 ൽ കല്ലിടുക്ക്, മുടിക്കോട്, വാണിയംപാറ എന്നിവടങ്ങളിലെ മേൽപ്പാല നിർമ്മാണം 2025 സെപ്തംബറോടെയും, തമ്പുരാട്ടി പടി സർവ്വീസ് റോഡ് നിർമ്മാണം 2025 ഫെബ്രുവരിയോടെയും പൂർത്തീകരിക്കാൻ ഉദ്ധേശിച്ച് കൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ദേശീയപാത മാനേജർ ബിജുകുമാർ പാണഞ്ചേരി ഗ്രാമ പഞ്ചായത്തംഗം അനീഷ് മേക്കരയെ അറിയിച്ചു. കരാർ കമ്പനി അധികൃതരും നാട്ടുകാരും സംയുക്ത സന്ദർശനത്തിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

