
പ്രതിഷ്ഠാദിനം ജൂലായ് 15 ന്
കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ജൂലായ് 15ന് നടക്കും. നവകം, പഞ്ചഗവ്യം, കലശപൂജ, തൽകലശാഭിഷേകം എന്നി ചടങ്ങുകൾക്ക് തന്ത്രി അണിമംഗലത്ത് ശ്രീവല്ലഭൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വം വഹിക്കും. രാവിലെ 11 മുതൽ പ്രസാദം ഊട്ട്, വൈകിട്ട് വിശേഷാൽ നിറമാല, രാജലക്ഷ്മി വിജയന്റെ കർണാടകസംഗീതം തുടങ്ങിയവയും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
പരശുരാമനാൽ പ്രതിഷ്‌ഠിതമായ 108 ദുർഗാലയങ്ങളിൽ ഒന്നായ ക്ഷേത്രത്തിൽ പുനരുദ്ധാരണപ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഒന്നാംഘട്ടത്തിൽ ക്ഷേത്രഗോപുരം, ചുറ്റമ്പലം, മണ്ഡപം, പത്തായപ്പുര ഇവയുടെ മേൽകൂര പാരമ്പര്യതനിമ നിലനിർത്തികൊണ്ടുതന്നെ പുതുക്കിപണിതു. രണ്ട് തട്ടുകളായുള്ള വട്ടശ്രീകോവിൽ ചെമ്പോല മേയുക ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് രണ്ടാം ഘട്ടത്തിലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


