
ലാപ്ടോപുകൾ മണലൂർ നിയോജകമണ്ഡലം എംഎൽഎ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു
എം.എൽ.എ ഫണ്ടിൽ നിന്നും എൽഐ ജി വിദ്യാലയത്തിന് ലഭ്യമായ 5 ലാപ്ടോപുകൾ മണലൂർ നിയോജകമണ്ഡലം എംഎൽഎ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. ആധുനിക ലോകത്തിൽ നൂതന സാങ്കേതികവിദ്യയുടെ ആവശ്യകതയെ കുറിച്ച് ഉദ്ഘാടകൻ കുട്ടികളോട് സംസാരിച്ചു.അധ്യാപക പ്രതിനിധി സി. സുമ സിഎംസി സ്വാഗതം ആശംസിച്ച യോഗത്തിൽ പ്രധാനാധ്യാപിക സിസ്റ്റർ മരിയ ഗ്രെസ് നന്ദി രേഖപ്പെടുത്തി. ചൂണ്ടൽ പഞ്ചായത്ത് 17-ാം വാർഡ് മെമ്പർ നാൻസി ആന്റണി, പി.ടി.എ.പ്രസിഡന്റ് ബിനിൽ തോമസ്, മുൻ പി ടി എ പ്രസിഡന്റ് ഷൈൻ എം.കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

