January 27, 2026

ഒരപ്പന്‍കെട്ട് ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ രാജന്‍

Share this News


തൃശൂര്‍ ജില്ലയിലെ ഗ്രാമീണ വെള്ളച്ചാട്ടങ്ങളില്‍ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടമായ ഒരപ്പന്‍കെട്ടിന്റെ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി രൂപ അനുവദിച്ചതായി റവന്യൂമന്ത്രി കെ രാജന്‍. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയുടെ ടൂറിസം വികസന സാധ്യതകള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു. ഒരപ്പന്‍കെട്ട് ടൂറിസം പദ്ധതി പ്രദേശം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രകൃതി ഭംഗിയും ഗ്രാമീണതയും നിലനിര്‍ത്തി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധം ഒരപ്പന്‍കെട്ട് പുനര്‍ വിഭാവനം ചെയ്യുകയെന്ന പ്രവര്‍ത്തനമാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. ഒല്ലൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയാണ് ഇത് വിഭാവനം ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു. ഒല്ലൂക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ്ഫ്രാന്‍സിന ഷാജു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, ടൂറിസം പ്രൊജക്ട് എന്‍ജിനീയര്‍ കെ വി വിദ്യ, ആര്‍കിടെക്ടര്‍ സി പി സുനില്‍, മെമ്പര്‍ രേഷ്മ,ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

error: Content is protected !!