
തൃശ്ശൂർ വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജിലെ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ശിൽപ്പശാല നടത്തി. ” ലഹരിക്കടിമപ്പെട്ട വിദ്യാർത്ഥികളുടെ യൗവ്വനം നശിച്ചു പോകും. വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ അവബോധം ജീവിതത്തിൽ പ്രകാശം പരത്തും. ലഹരിക്ക് അടിമപ്പെടുന്നതിനു മുൻപേയുള്ള ബോധവത്കരണമാണ് ഇതിനുള്ള പരിഹാരം” എന്ന് ഡോ. എ. സുരേന്ദ്രൻ.” യൗവ്വനം തകർക്കുന്ന ലഹരികൾ ” എന്ന ലഹരി വിരുദ്ധ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വഴുക്കുമ്പാറ, ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ പ്രിൻസിപ്പാളായ ഡോ. എ. സുരേന്ദ്രൻ. കേരള പോലീസ് അക്കാദമി, സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ കുന്നമ്പത്ത്, അദ്ദേത്തിന്റെ സർവ്വീസ് അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് മുഖ്യപ്രഭാഷണം നടത്തി. “കൌമാരപ്രായം കഴിയുന്നതോടു കൂടി വിദ്യാർത്ഥികൾ അവരുടെ ഉർജ്ജസ്വലത മൂലം തെറ്റായ വഴിക്ക് സഞ്ചരിക്കാൻ സാധ്യത കൂടുതലാണ്. അവരെ ബോധവൽക്കരിച്ച് നല്ല വഴിയിലൂടെ നയിക്കാൻ കഴിയും ” ശില്പശാല നയിച്ചു കൊണ്ട് അരുൺ പറഞ്ഞു. വിദ്യാർത്ഥികളെ സജീവമായി പങ്കെടുപ്പിച്ച് നടത്തിയ ശില്പശാല അവർക്ക് വേറിട്ട അനുഭവമാക്കി. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ശില്പശാലയിൽ ക്രൈംബ്രാഞ്ച് സി.ഐ.സുധീഷ് സി, ജനമൈത്രി പോലീസ് ഓഫീസർ പ്രിൻസൻ, കോളേജ് വൈസ് പ്രിൻസിപ്പാൾ നീതു കെ. ആർ., പി.ആർ. ഓ. പ്രസാദ് കെ.വി.,ട്രസ്റ്റ് പ്രസിഡന്റ് ശശി പോട്ടയിൽ തുടങ്ങിയവർ സംസാരിച്ചു. മലയാളം വിഭാഗം മേധാവിയും ആന്റി നാർക്കോട്ടിക് സെൽ കൺവീനറുമായ ലജിത ടി.വി സ്വാഗതപ്രസംഗവും ഹിന്ദി വിഭാഗം മേധാവി നിവ്യ കെ.എസ്., നന്ദി പ്രകാശനവും നടത്തി. ഇതിൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു.
ഡോ. എ. സുരേന്ദ്രൻ ,
പ്രിൻസിപ്പാൾ,
ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്,
വഴുക്കുമ്പാറ, തൃശൂർ 680 652
7902200112, 9446278191.
www.sngcollegevazhumpara.org
പ്രദേശിക വാർത്തകൾ what’s app ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/E4g9Km7XXRYFic775YZUgZ
