
ഗ്രാമീണ തൊഴിലാളി സംഘം തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കരിപ്പക്കുന്നത്ത് ഇരുമ്പത്തഞ്ച് ഓളം വിധവകൾക്കും അമ്മമാർക്കും അരി വിതരണം ചെയ്തു. വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ബാബു പൊള്ളന്നൂർ ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷൻ വിധവാ തൊഴിലാളി സംഘത്തിന്റെ ജില്ലാ പ്രസിഡന്റ് ജിനേഷ് ചെമ്പൂത്ര, സെക്രട്ടറി ലതികാ കെ.വി സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ഷൈലജ വിജയകുമാർ മുഖ്യാതിഥി ആയി പങ്കെടുത്തു.
