നാടക സിനിമ വേദികളിൽ ശ്രദ്ധേയമായ വേഷ പകർച്ച സമ്മാനിച്ച നാടക സിനിമാ നടൻ പട്ട്യാത്ത് വീട്ടിൽ തൃശൂർ ചന്ദ്രൻ (59) അന്തരിച്ചു.
മുളംകുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നലെ ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. നാടകത്തിലൂടെയാണ് മിനി സ്ക്രീനിലേക്കും സിനിമയിലേക്കും പ്രവേശിച്ചതെങ്കിലും നാടകത്തെ ഒഴിവാക്കിയില്ല. സിനിമകളിലും സീരിയലുകളിലും വ്യത്യസ്തമായ അഭിനയ ശൈലി ചന്ദ്രന്റെ നടനിലെ പ്രത്യേകതയായിരുന്നു. കൊല്ലം ഐശ്വര്യയുടെ (കാഴ്ച) എന്ന നാടകത്തിലാണ് അവസാനമായി അഭിനയിച്ചത്.
അമ്മ : കുഞ്ഞി ലക്ഷ്മി അമ്മ
അച്ഛൻ : നാരായണൻ നായർ
ഭാര്യ: വിജയലക്ഷ്മി, മകൾ സൗമ്യ , മകൻ വിനീഷ്
ഗുരുവായൂർ ബന്ധുര, ദൃശ്യകലാഞ്ജലി, തൃശ്ശൂർ ചിന്മയി, അതുല്യ തിരുവന്തപുരം,ഓച്ചിറ ഗുരിജി, കൊല്ലം ഐശ്വര്യ എന്നീ നാടക സംഘങ്ങളിൽ നടനായിരുന്നു
2002 ൽ ഏറ്റവും നല്ല നടനുള്ള അവാർഡ് ലഭിച്ചു തിരുവനന്തപുരം അതുല്യയുടെ വെന്നീസിലെ വ്യാപാരി എന്ന നാടകത്തിൽ അഭിനയിച്ചതിന് ആണ് അവാർഡ് ലഭിച്ചത്
അഭിനയിച്ച സിനിമകൾ: സത്യൻ അന്തിക്കാടിന്റെ അച്ചുവിൻറെ അമ്മ ഭാഗ്യദേവത
ഹരിഹരന്റെ പഴശ്ശിരാജ പി എൻ മേനോൻറെ സിനിമകൾ തുടങ്ങിയ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് പാറമേക്കാവ് ശാന്തിഘട്ടിൽ സിനിമകൾ
പ്രാദേശിക വാർത്തകൾക്ക് Link ൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KjJmmqqvnBpBI7HEEp8U8j