
തൃശ്ശൂർ:നാലമ്പല തീർഥാട നത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി. – കുടുംബശ്രീ മിഷൻ ടൂർ പാക്കേജിൽ എത്തുന്നവർക്ക് വരിനിൽക്കാതെ ദർശനം അനുവദിക്കുന്നത് ശരിയല്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ പറഞ്ഞു.മറ്റ് വാഹനങ്ങളിലെത്തുന്ന ഭക്തർ മണിക്കൂറുകളോളംവരി നിൽക്കുമ്പോൾ ടൂർ പാക്കേജിൽ നേരിട്ട് ദർശനത്തിനനുവദിക്കുന്നത് ഭക്തജനങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കും. ഇത് ഒരുവിഭാഗം ഭക്ത ജനങ്ങളോടുള്ള നീതിനിഷേധമാണെന്നും കൊച്ചിൻ ദേവസ്വം ബോർഡ് അധികൃതർ ഈ അവഗണന അവസാനിപ്പിക്കണമെന്നും
പി.സുധാകരൻ ആവശ്യപ്പെട്ടു.
