
പീച്ചി ഡാമിന്റെ നാലു ഷട്ടറുകൾ 2.5 സെന്റീമീറ്റർ തുറന്നു . പീച്ചിഡാം റിസർവോയറിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഇന്ന് ( 21.7.2022 )രാവിലെ 10 മണിക്കാണ് ഷട്ടറുകൾ ഉയർത്തിയത്. 77.18 മീറ്റർ ആയിരുന്നു ഇന്നലത്തെ ജലനിരപ്പ്. ഇന്ന് ഡാമിന്റെ നാല് ഷട്ടറുകൾ രണ്ടര ഇഞ്ച് വീതം തുറക്കാൻ തീരുമാനമായത്. പീച്ചി ഡാമിന്റെ ജലം ഒഴുകിപ്പോകുന്ന മണലിപ്പുഴയുടെ തീരത്തുള്ള എല്ലാ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരും പോലീസ് സംവിധാനങ്ങളും ബന്ധപ്പെട്ട മറ്റ് ഗവൺമെന്റ് സ്ഥാപനങ്ങളും പ്രസ്തുത സാഹചര്യത്തെ നേരിടുന്നതിന് സജ്ജരാകണമെന്നും മണലിപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm



