
DYFI പീച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ കാന വൃത്തിയാക്കി .മഴക്കാലം ആരംഭിച്ചതോടെ മഴ വെള്ളം ഒലിച്ചു പോകുവാൻ റോഡ് സൈഡിലെ കാനകൾ യഥാക്രമം ശുചീകരിക്കാത്തതിന്റെ ഭാഗമായി പീച്ചി കാഞ്ഞാണിക്കടക്കും MPM പള്ളിക്കും ഇടയിൽ പൊടിപ്പാറ ബസ്സ് സ്റ്റോപ്പിന് എതിർ വശത്ത് മഴ വെള്ളം റോഡിലൂടെ ഒഴുകി സമീപത്ത് വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതുവരെയും ഈ വിഷയത്തിൽ അധികാരപ്പെട്ടവർ ഇടപെടാത്തതിൽ വളരെയധികം ആശങ്കയുണ്ടാക്കുന്നു. വെള്ളംക്കെട്ട് തുടർന്നാൽ ഉണ്ടാകാൻ പോകുന്ന റോഡിന്റെ ശോചനീയവസ്ഥയും വാഹനാപകട സാധ്യതതയും മുൻ നിർത്തി DYFI പീച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ മിനി ഹിറ്റാച്ചി ഉപയോഗിച്ച് കാന വൃത്തിയാക്കി.ഇതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് തത്കാലിക പരിഹാരം ആയിരിക്കുകയാണ്.
