March 15, 2026

തൃശൂർ, വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്‌റ്റഡീസിന് ഒരു പൊൻ തൂവൽ കൂടി

Share this News


തൃശൂർ, വഴുക്കുമ്പാറ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്‌റ്റഡീസിലെ മാസ്സ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം ഡിപ്പാർട്ട്മെന്റിൽ അസി. പ്രൊഫസറായ ശ്വേത കെ. ബാങ്കളൂരു നോർത്ത് യൂണിവേഴ്സിറ്റി (കൃസ്തു ജയന്തി കോളേജ്, ബാംഗളൂർ) യിൽ നിന്നും എം.എ. ജേർണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷനിൽ രണ്ടാം റാങ്ക് നേടി കോളേജിന്റെ അഭിമാനമായി. കൊടകര മറ്റത്തൂർ കുന്ന് (കരിയാറ്റിൽ മഠം) സ്വദേശിയായ ശ്വേതയുടെ അച്ഛൻ കെ.പ്രസാദ് (മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ, തൃശൂർ), അമ്മ രേഖ. കെ.ടി. (ലാബ് ടെക്നീഷൻ, വൈദ്യരത്നം ആയുർവ്വേദ കോളേജ്, ഒല്ലൂർ). കഴിഞ്ഞ വർഷം കോഴിക്കോട് സർവ്വകലാശാലയിലെ ഒന്നാം റാങ്കടക്കം നിരവധി റാങ്കുകൾ വാരിക്കൂട്ടിയ കോളേജിന് അദ്ധ്യാപികയിലൂടെ റാങ്കു നേട്ടം കൈവന്നത് മറ്റ് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവേശം പകർന്നു. പ്രിൻസിപ്പാൾ ഡോ. എ സുരേന്ദ്രൻ , വൈസ് പ്രിൻസിപ്പാൾ കെ.ആർ.നീതു, പി.ആർ. ഓ. പ്രസാദ് കെ.വി. കോളേജ് ട്രസ്റ്റ് പ്രസിഡന്റ് ശശി പോട്ടയിൽ മാസ്സ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം വിഭാഗം മേധാവി ശാരിക. ടി.സി. തുടങ്ങിയവർ ശ്വേതയെ അഭിനന്ദിച്ചു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/E4g9Km7XXRYFic775YZUgZ

error: Content is protected !!