
എം.പി.കൊച്ചപ്പൻ അനുസ്മരണം നടത്തി
മണ്ണുത്തി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദീർഘകാലം ഒല്ലൂക്കര മണ്ഡലം പ്രസിഡൻ്റും ,ഒല്ലൂക്കര സഹകരണ ബാങ്ക് ഡയറക്ടറും ,പഞ്ചായത്ത് മെമ്പറുമായിരുന്ന എം.പി. കൊച്ചപ്പൻ അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡൻറ് എം.യു. മുത്തുവിൻ്റെ അദ്ധ്യക്ഷതയിൽ മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നൽപ്പത്തിരണ്ട് വർഷം മണ്ണുത്തിയുടെ പോസ്റ്റ്മാൻ ആയിരുന്ന പി.വി.വിജയൻ ,എഴുപതി അഞ്ചാം വയസ്സിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും മാസ്റ്റർ ബിരുദം കരസ്തമാക്കിയ സി.വി. പൊറിഞ്ചു എന്നിവരെ ചടങ്ങിൽ ആദരിച്ചു മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്സ് നേടിയ വിദ്യർത്ഥികളെ കൊച്ചപ്പേട്ടൻ സ്മാരക വിദ്യഭ്യാസ പുരസ്കാരങ്ങൾ നൽകി ചടങ്ങിൽ ആദരിച്ചു കെ.പി.സി.സി. നിർവ്വാഹനസമതി അംഗം ലീലാമ്മ തോമസ്സ് ,ഡി.സി.സി. നിർവ്വാഹന സമതി അംഗം കെ.സി.അഭിലാഷ് ,ജോണി അരിമ്പൂര്, ഗിരിഷ് കുമാർ ,ജോൺസൻ ആവോക്കാരൻ ,ടി.വി.തോമസ്സ്, ഭാസ്കരൻ കെ.മാധവൻ ,ബേബി പാലോലിയ്ക്കൽ ,ആർ.എ. ബാവ ,സി.ജെ.രാജേഷ്,മേ ജോമോസസ്സ് ,ജാൻസി ടീച്ചർ ,സഫിയ നിഷാദ് ,ഫിലോമിന ജോസ് ,ജോസ് പുലിക്കോട്ടിൽ ,മജീദ് കെ.എച്ച് .തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

