January 31, 2026

മാള മെറ്റ്സ് കോളേജിൽ “ഓ.ബി. ഇ. കൺസെപ്റ്റ്സ് ആന്റ് കൺസ്റ്റ്രക്റ്റസ്” എന്ന വിഷയത്തിൽ ഫാക്കൽറ്റി ഡവലപ്പ്മെന്റ് പ്രോഗാം സംഘടിപ്പിച്ചു

Share this News
ഫാക്കൽറ്റി ഡവലപ്പ്മെന്റ് പ്രോഗാം സംഘടിപ്പിച്ചു

തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ അദ്ധ്യാപകർക്കായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫാക്കൾറ്റി ഡെവലപ്മെൻറ് പ്രോഗ്രാം സംഘടിപ്പിച്ചു. “ഔട്കം ബേസ്ഡ് എഡ്യൂക്കേഷൻ (ഓ.ബി. ഇ) – കൺസെപ്സ് ആൻഡ് കൺസ്ട്രക്ട്സ്” എന്ന വിഷയത്തിലാണ് അദ്ധ്യാപക പരിശീലനം നടത്തിയത്. ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്ത രീതിയിൽ അദ്ധ്യാപകരെ വാർത്തെടുക്കുന്നതിനാണ് ഇത്തരം പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. ഡോ. വർഗീസ് ജോർജ് സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് പോളിടെക്നിക് കോളേജ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നെ സ്ഥാപനങ്ങളിലെ അദ്ധ്യാപകരാണ് ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തത്. കേപ് കോളേജുകളിൽ പ്രിൻസിപ്പാൾ ആയിരുന്ന ഡോ. കെ.ജി. വിശ്വനാഥൻ, പാലക്കാട് എൻഎസ്എസ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ യുജി വിഭാഗം ഡീൻ ആയ ഡോ. സിന്ധു ആര്‍ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
ചടങ്ങിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് പ്രിൻസിപ്പാൾ ഡോ. അംബിക ദേവി അമ്മ ടി., പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നവരെ സദസ്സിന് പരിചയപ്പെടുത്തി. മെറ്റ്സ് പോളിടെക്നിക് പ്രിൻസിപ്പാൾ റെയ്മോൻ പി. ഫ്രാൻസിസ് വിഷയത്തെക്കുറിച്ച് സംസാരിച്ചു. വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ എഫ് ഡി പി സംഘടിപ്പിച്ചത്. അദ്ധ്യാപകർ അവരവരുടെ ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർത്ഥികളുടെആവശ്യങ്ങളും പ്രതീക്ഷകളും പങ്കുവെച്ചിരുന്നു. അദ്ധ്യാപകൻ എന്ന രീതിയിൽ ഏത് രീതിയിൽ പ്രവർത്തിച്ചാൽ ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആകും എന്നത് ഉദാഹരണസഹിതം വിശദീകരിച്ച് അതാത് അദ്ധ്യാപകരെ കൊണ്ട് തന്നെ ഉത്തരങ്ങൾ കണ്ടെത്തിച്ചിരുന്നു. ഇത് വിശകലനം ചെയ്യുകയും ഏറ്റവും ശരിയായ രീതിയിൽ നയങ്ങൾ രൂപീകരിക്കുന്ന രീതി അവരെ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് നന്ദി പ്രകാശിപ്പിച്ചു.

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!